പാൽഘർ> വീട്ടിലെ വാസ്‌തുപ്രശ്‌നങ്ങളും മറ്റു ദോഷങ്ങളും മന്ത്രവാദത്തിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് മഹാരാഷ്‌ട്രയിലെ പാൽഘറിൽ മുപ്പത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അഞ്ചു പേർ അറസ്റ്റിൽ. പിടിയിലായവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
ഭർത്താവിന് സുസ്ഥിരമായ സർക്കാർ ജോലിയും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്ന വിവിധ ആചാരങ്ങൾക്കാണെന്ന് അവകാശപ്പെട്ട് പ്രതികൾ യുവതിയിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ‘പഞ്ചാമൃത്’ എന്നപേരിലുള്ള ഒരു പാനീയം നൽകിയശേഷം ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ചുപേർക്കെതിരെയും ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..