19 April Friday

പ്രശ്‌നങ്ങളിൽ പരിഹാരമായില്ലെങ്കില്‍ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല: സാക്ഷി മാലിക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ന്യൂഡൽഹി> ദേശീയ ഗുസ്‌‌‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌‌ഭൂഷണെതിരായ ലൈം​ഗികാതിക്രമ പരാതികളില്‍ പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് സാക്ഷി മാലിക്. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഓരോ ദിവസവും ഞങ്ങളെ ഇത് എത്രത്തോളം മാനസികമായി തളര്‍ത്തുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്നും സാക്ഷി വ്യക്തമാക്കി.

ജൂൺ 15ന് ഉള്ളിൽ ബ്രിജ്‌ഭൂഷണെ അറസ്‌റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ജൂൺ 16ന് വീണ്ടും സമരവുമായി തെരുവിലേക്ക് എത്തുമെന്ന് ബജ്രംഗ് പൂനിയയും വ്യക്തമാക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top