20 April Saturday

പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പദ്ധതി വേദനാജനകം; നടപ്പാക്കില്ല: പളനിസ്വാമി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

ചെന്നൈ> കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ നയത്തിലെ  ത്രിഭാഷാ പദ്ധതി  വേദനാജനകവും ദുഖകരവുമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. നയം പുനര്‍വിചിന്തനം നടത്തണമെന്നും സ്വന്തം നയപ്രകാരം തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളെ
അനുവദിക്കണമെന്നും പളനിസാമി ആവശ്യപ്പെട്ടു.

പുതിയ നയം നടപ്പാക്കില്ലെന്നു പറഞ്ഞ അദ്ദേഹം, നയം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു.സംസ്ഥാനം ഇതിനകം ദ്വിഭാഷാ നയം പിന്തുടരുന്നുണ്ട്. അതില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 1965 ല്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതിനെതിരെ തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

അതേസമയം, ഹിന്ദി, സംസ്‌കൃതം എന്നിവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top