29 March Friday

പശ്ചിമഘട്ടം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന്‌ കർണാടകം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


ബംഗളൂരു
പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന്‌ കർണാടകം. മേഖലയിലെ ആളുകളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തീരുമാനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ പറഞ്ഞു. കസ്‌തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന വെർച്വൽ യോഗത്തിലാണ്‌ ബൊമ്മൈ നിലപാടറിയിച്ചത്‌.

കസ്‌തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കുന്നത്‌ കർണാടക സർക്കാരും ഈ മേഖലയിൽ അധിവസിക്കുന്നവരും എതിർക്കുന്നു. എതിർപ്പ്‌ ശക്തമായി ഉന്നയിക്കുമെന്ന്‌ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top