20 April Saturday

നഗരവൽക്കരണത്തെപ്പറ്റി വാലി ഓഫ് വേഡ്‌സ് ചർച്ചാസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

ന്യൂഡല്‍ഹി> വാലി ഓഫ് വേഡ്‌സ് ഇന്റർനാഷണൽ ലിറ്ററേച്ചർ ആന്റ് ആർട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ വർഷത്തെ വോക്സ് പോപുലി -പാര്‍ലമെന്ററി ചർച്ചാസമ്മേളനം നടന്നു.

ഡോ. അശോക് ബാജ്‌പേയ് (ബിജെപി), വിവേക് ​​തൻഖ (ഐഎൻസി), ഡോ. വി. ശിവദാസൻ (സിപിഐ-എം), സന്ത് ബൽബീർ സീചെവാൾ (എഎപി), പ്രൊഫ. മനോജ് കുമാർ ഝാ (ആർജെഡി), ഡോ. അമർ പട്‌നായിക് (ബിജെഡി), കെ. കേശവ റാവു (ടിആർഎസ്) ,  ലവ് ശ്രീകൃഷ്ണ ദേവരായലു (വൈഎസ്ആർസി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദേശബന്ധു ദിനപത്രത്തിന്റെയും ഡിബി ലൈവിന്റെയും ഗ്രൂപ്പ് എഡിറ്ററായ രാജീവ് രഞ്ജൻ ശ്രീവാസ്തവ സംവാദത്തില്‍ മോഡറേറ്ററായി.

"നഗരവൽക്കരണത്തിലൂടെ മാത്രമേ ഇരട്ട അക്ക വളർച്ച സാധ്യമാകൂ"എന്ന വിഷയത്തിലായിരുന്നു ചർച്ച.  വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള എൻ‌ഡി‌എൽ‌ഐ, ഫെയർ ഒബ്സർവർ പ്ലാറ്റ്‌ഫോമുകളിൽ റിലേ ചെയ്‌ത ഓൺലൈൻ സെഷനായിരുന്നു ഫെസ്‌റ്റിവൽ.  അക്കാദമിഷ്യനും എഴുത്തുകാരിയും സാമൂഹിക സംരംഭകയുമായ ഡോ അംനയാണ് സെഷൻ ക്യൂറേറ്റ് ചെയ്തത്.

സെഷന്റെ വീഡിയോ ലിങ്ക്‌ താഴെ:

https://youtu.be/XnUQr3NXIo8

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top