24 April Wednesday

വിനോദ്‌ കെ ജോസ്‌ ദി കാരവനിൽ നിന്നും രാജിവെച്ചു

സ്വന്തം ലേഖകൻUpdated: Saturday Feb 4, 2023

Vinod K. Jose/www.facebook.com/photo

ന്യൂഡൽഹി> മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ്‌ കെ ജോസ്‌ ‘ദി കാരവൻ’ മാസിക വിട്ടു. ദീർഘകാലം കാരവൻ എക്‌സിക്യുടീവ്‌ എഡിറ്ററായിരുന്ന വിനോദ്‌ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ്‌ രാജി വിവരം അറിയിച്ചത്‌. പുസ്‌തകരചന ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പ്രതികരിച്ചു. 2009ൽ കാരവനിൽ ചേർന്ന അദ്ദേഹം പത്രാധിപസമിതിക്ക്‌ നേതൃത്വം നൽകിയിരുന്ന കാലത്താണ്‌ നിരവധി ശ്രദ്ധേയമായ വാർത്തൾ കാരവനിലൂടെ പുറത്തുവന്നത്‌.

കോമൺവെൽത്ത്‌ അഴിമതി, അദാനി കൽക്കരിപാടം കുംഭകോണം, ജഡ്‌ജി ബി എച്ച്‌ ലോയയുടെ ദുരൂഹമരണം തുടങ്ങിയ വാർത്തകൾ പുറത്തുവന്നത്‌ ഈ കാലയളവിലാണ്‌. അധികാരത്തോട്‌ സത്യം വിളിച്ചുപറയുന്നതാണ്‌ മാധ്യമപ്രവർത്തനമെന്നും അതിന്‌ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വയനാട്‌ സ്വദേശിയായ വിനോദ്‌ കെ ജോസ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top