27 April Saturday

വിക്ടോറിയ ഗൗരിയുടെ നിയമനം : സുപ്രീംകോടതിയില്‍ നാടകീയ രം​ഗങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

 

വിക്ടോറിയ ഗൗരിയുടെ വിദ്വേഷ പരാമർശങ്ങൾ
‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്ലിമുകളേക്കാൾ കൂടുതൽ 
ഭയപ്പെടേണ്ടത്‌ ക്രിസ്‌ത്യാനികളെയാണ്‌. മതപരിവർത്തനം; 
പ്രത്യേകിച്ച്‌ ലവ്‌ജിഹാദ്‌ നടത്തുന്നതിനാൽ ഇരുകൂട്ടരും 
ഒരുപോലെ അപകടകാരികളാണ്‌’’
‘ഇസ്ലാം പച്ച ഭീകരതയാണെങ്കിൽ 
ക്രിസ്‌ത്യാനികളുടേത്‌ വെള്ള ഭീകരതയാണ്‌’



തീവ്രവിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുള്ള ബിജെപി നേതാവായ അഭിഭാഷക എൽ വിക്ടോറിയ ഗൗരിയെ മദ്രാസ്‌ ഹൈക്കോടതി അഡീണൽ ജഡ്‌ജിയായി നിയമിക്കുന്നതിന്‌ എതിരായ ഹർജി പരി​ഗണിക്കവെ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ. ചൊവ്വാഴ്‌ച പകൽ 9.15ന്‌ ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ച്‌ ഹർജി പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്‌. അഭിഭാഷകർ ഒന്നാംനമ്പർ കോടതിക്കു മുന്നിൽ കാത്തുനിന്നു. എന്നാൽ, അരമണിക്കൂറിനുശേഷം അഭിഭാഷകർക്ക്‌ ഏഴാം നമ്പർ കോടതിയിലേക്ക്‌ എത്താൻ നിർദേശം ലഭിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, എം സുന്ദരേഷ്‌ എന്നിവരുടെ ബെഞ്ച്‌ കേസ്‌ പരിഗണിക്കുമെന്ന അറിയിപ്പ്‌ വന്നു. അൽപ്പസമയത്തിനുശേഷം ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ വീണ്ടും മാറ്റമുണ്ടായി. ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, ഭൂഷൺ ഗവായ്‌ എന്നിവരുടെ ബെഞ്ചാകും ഹർജി പരിഗണിക്കുകയെന്ന്‌ പുതിയ അറിയിപ്പുണ്ടായി.

വിക്ടോറിയ ഗൗരിയുടെ നിയമനം ശുപാർശ ചെയ്യുന്നതിനുമുമ്പ്‌ കൊളീജിയം തമിഴ്നാട്ടിൽ നിന്നുള്ള ജഡ്ജി എന്ന നിലയിൽ ജസ്റ്റിസ്‌ സുന്ദരേഷിന്റെ അഭിപ്രായം ചോദിച്ചിരുന്നു.  അതിനാലാണ് ഹർജി കേൾക്കുന്നതിൽനിന്ന്‌ അദ്ദേഹം പിന്മാറിയത്. ഒടുവിൽ ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, ഭൂഷൺ ഗവായ്‌ എന്നിവരുടെ ബെഞ്ച്‌ ഹർജി പരിഗണിച്ചു. പിന്നാലെ മദ്രാസിൽ വിക്ടോറിയ ഗൗരി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top