16 April Tuesday

ക്രിമിനൽ കേസ്‌ : എംപിമാർക്ക് പ്രത്യേക സംരക്ഷണമില്ലെന്ന് വെങ്കയ്യ നായിഡു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

image credit Vice President of India twitter

ന്യൂഡൽഹി > ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്യുന്നതിൽനിന്ന്‌ എംപിമാർക്ക്‌ പ്രത്യേകമായ സംരക്ഷണമില്ലെന്ന്‌ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയെ നാഷണൽ ഹെറാൾഡ്‌ കള്ളപ്പണക്കേസിൽ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചതിൽ പ്രതികരിക്കുകയായിരുന്നു നായിഡു. സഭ സമ്മേളിക്കുന്ന ഘട്ടത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട്‌ ഇഡി നോട്ടീസ്‌ നൽകിയത്‌ അനുചിതമാണെന്ന്‌ ഖാർഗെ വ്യാഴാഴ്‌ച സഭയിൽ പറഞ്ഞിരുന്നു. പാർലമെന്റ്‌ സമ്മേളനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്രിമിനൽ കേസുകളിൽ സമൻസ്‌ ലഭിച്ചാൽ എംപിമാർക്ക്‌ ഒഴിയാനാകില്ലെന്ന്‌ നായിഡു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top