29 March Friday

വസുന്ധര രാജെയുടെ മരുമകൾക്കും കള്ളപ്പണം വെളുപ്പിക്കാന്‍ കമ്പനി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ന്യൂഡൽഹി > ബിജെപി എംപി ദുഷ്യന്ത്‌ സിങ്ങിന്റെ ഭാര്യയും  രാജസ്ഥാൻ മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ മരുമകളുമായ നിഹാരിക രാജെയ്ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ മധ്യ അമേരിക്കൻ കരീബിയന്‍ രാജ്യമായ ബെലൈസിൽ കടലാസ് സ്ഥാപനം. രാജ്യത്തെ ഉന്നതരുടെ കള്ളപ്പണ വിവരം പുറത്തുകൊണ്ടുവന്ന പാന്‍ഡോര പേപ്പേഴ്സിലാണ് ഇവരുടെ പേരുള്ളത്.

ബെലൈസിലെ ഒക്ടാവിയ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്‌ നിഹാരിക.  സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും നികുതി വെട്ടിക്കാനായാണ്‌ രാജ്യത്ത്‌ നിഴൽ കമ്പനി ആരംഭിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

റെൻഡർ ഓവർസീസ്‌ എസ്‌ എ എന്ന സ്ഥാപനത്തിന്റെ പേരിലാണ്‌ ഷെയറുകൾ. എന്നാൽ, ഇവയുടെ യഥാർഥ ഉടമ നിഹാരികയാണെന്ന്‌ തെളിയിക്കുന്ന 2010ലെ രേഖ പുറത്തുവന്നു. ഇതിൽ കൊടുത്തിരിക്കുന്ന മേൽവിലാസം വസുന്ധരയുടെ അമ്മയുടേതാണ്. 2009, 14, 19 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ദുഷ്യന്ത്‌ സിങ്‌ സമർപ്പിച്ച അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്വത്തുവിവര പട്ടികയിൽ ഒക്ടാവിയയെക്കുറിച്ച്‌ പരാമർശമില്ല.

എന്നാൽ, നിഹാരികയ്ക്ക്‌ കമ്പനിയുമായി ബന്ധമില്ലെന്ന്‌ ദുഷ്യന്ത്‌ സിങ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top