26 April Friday

വരുണ്‍ ഗാന്ധിക്ക് ശിവസേനയുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

image credit varun gandhi twitter


മുംബൈ
കേന്ദ്രമന്ത്രിപുത്രന്‍ കര്‍ഷകരെ കാറുകയറ്റി കൊന്നതില്‍ ദേശീയനേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുവന്ന ബിജെപി എംപി വരുണ്‍ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന രംഗത്തെത്തി. വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച വരുണ്‍ഗാന്ധിയെ പിന്തുണച്ച് എല്ലാ കര്‍ഷകസംഘടനകളും പ്രമേയം പാസാക്കണമെന്ന് ശിവസേന മുഖപത്രം സാമ്‌ന എഡിറ്റോറിയലില്‍ അഭ്യര്‍ഥിച്ചു.

ബിജെപി നേതൃത്വത്തിന് അനഭിമതനാകുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് വരുണ്‍ സ്വന്തം നിലപാട് തുറന്നുപറഞ്ഞത്. ഇതോടെയാണ് ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതിയില്‍നിന്ന് വരുണ്‍ ഗാന്ധിയും അമ്മ മനേക ഗാന്ധിയും ഒഴിവാക്കപ്പെട്ടതെന്നും സാമ്‌ന ചൂണ്ടിക്കാട്ടി. ലഖിംപുര്‍ ഖേരി സംഭവം ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ അപകടകരമായ ശ്രമം നടക്കുന്നുവെന്നും വരുണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top