25 April Thursday

ഭീമാകൊറേഗാവ്‌ കേസ്: ഇനിയും തടവിലിട്ടാൽ മരണമാകും ഫലമെന്ന്‌ വരവരറാവു

സ്വന്തം ലേഖകൻUpdated: Thursday Jun 30, 2022

ന്യൂഡൽഹി> ഭീമാകൊറേഗാവ്‌ കേസിൽ പ്രതിയായ തെലുങ്ക്‌ കവി പി വരവരറാവു സുപ്രീംകോടതിയെ സമീപിച്ചു. ചികിത്സയ്‌ക്കായി സ്ഥിരം ജാമ്യം അനുവദിക്കണമെന്ന ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിന്‌ എതിരെയാണ്‌ വരവരറാവു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്‌. വിദഗ്‌ധചികിത്സയ്‌ക്ക്‌ സൗകര്യമൊരുക്കാതെ ജയിലിലിട്ടാൽ തന്റെ മരണം അടുത്തുണ്ടാകുമെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാണിച്ചു.

2021 ജൂലൈയിൽ ഫാ. സ്‌റ്റാൻസ്വാമി പൊലീസ്‌ കസ്‌റ്റഡിയിൽ മരിച്ച സംഭവം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിൽ വരവരറാവുവിന്‌ ചികിത്സയ്‌ക്ക്‌ വേണ്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദഗ്‌ധചികിത്സയ്‌ക്കും ശസ്‌ത്രക്രിയകൾക്കുമായി സ്ഥിരം ജാമ്യം അനുവദിക്കണമെന്ന ഹർജി ഏപ്രിൽ 13ന്‌ ഹൈക്കോടതി തള്ളി. മൂന്നുമാസം കൂടി ജാമ്യകാലാവധി ഹൈക്കോടതി നീട്ടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top