29 March Friday

ഭീമ കൊറേഗാവ്‌; വരവരറാവുവിന്റെ ജാമ്യം 25വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021

മുംബൈ > ഭീമ കൊറേഗാവ്‌ കേസിൽ അറസ്റ്റിലായ കവി വരവരറാവുവിന്‌ (82) ചികിത്സയ്‌ക്ക്‌ അനുവദിച്ച ജാമ്യം ബോംബെ ഹൈക്കോടതി 25വരെ നീട്ടി. കേസ്‌ 24ന്‌ വീണ്ടും പരിഗണിക്കും. മെഡിക്കൽ റിപ്പോർട്ടിൽ ആരോഗ്യപ്രശ്‌നമില്ലെന്നും ജാമ്യം നീട്ടരുതെന്നുമുള്ള എൻഐഎയുടെ ആവശ്യം അംഗീകരിച്ചില്ല.

ഫെബ്രുവരി 22 മുതൽ സെപ്‌തംബർ അഞ്ചുവരെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്‌. കേസിൽ പ്രതിയാക്കിയിരുന്ന ഫാദർ സ്‌റ്റാൻ സ്വാമി ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കസ്‌റ്റഡിയിൽ മരിച്ചിരുന്നു.

റോണ വിൽസണ്‌ ജാമ്യമില്ല

അച്ഛന്റെ മരണാനന്തര പ്രാർഥനയിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കണമെന്ന മലയാളി റോണ വിൽസണിന്റെ അപേക്ഷ എൻഐഎ പ്രത്യേക കോടതി അംഗീകരിച്ചില്ല. പ്രാർഥനയിൽ റോണ വിൽസണിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന്‌ എൻഐഎ കോടതിയിൽ അറിയിച്ചു.

മരണാനന്തരചടങ്ങ്‌ കഴിഞ്ഞെന്നും ജാമ്യം നേടാനുള്ള ഉപാധിമാത്രമാണ്‌ നിലവിലെ ആവശ്യമെന്നും എൻഐഎ അവകാശപ്പെട്ടു. ഭീമ കൊറേഗാവ്‌ കേസിൽ അറസ്റ്റിലായ റോണ വിൽസൺ തലോജ ജയിലിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top