29 March Friday

യാത്രാമൊഴി ; അനശ്വര​ഗാനമായി വാണി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


ചെന്നൈ
നിത്യഹരിതഗായിക വാണി ജയറാമിന് യാത്രാമൊഴി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. കേരള സർക്കാരിനുവേണ്ടി നോർക്ക നോഡൽ ഓഫീസർ അനു ചാക്കോ പുഷ്പചക്രം അർപ്പിച്ചു.  ശനിയാഴ്‌ച രാത്രി ഏഴുമുതൽ ഞായർ പകൽ ഒന്നുവരെ നുങ്കംപാക്കത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധിപേർ ആദരാഞ്ജലിയർപ്പിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിൽ വാണി ജയറാമി (77)നെ മരിച്ചനിലയിൽ കാണുകയായിരുന്നു. ഭർത്താവ്‌ ജയറാമിന്റെ മരണശേഷം തനിച്ചായിരുന്നു താമസം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്ന്‌ വ്യക്തമായതായി പൊലീസ്‌ അറിയിച്ചു. തലയ്‌ക്കേറ്റ മുറിവാണ്‌ മരണകാരണം. ഇത്‌ വീണപ്പോൾ ടീപ്പോയിൽ ഇടിച്ചുണ്ടായതാണെന്നും പൊലീസ്‌ അറിയിച്ചു.    

മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ നേടിയ വാണി ജയറാം  മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി  ഭാഷയില്‍ പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.  ഈവര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top