20 April Saturday

ഗുജറാത്ത്‌ കലാപം: നരേന്ദ്രമോഡിയെ പുറത്താക്കാൻ വാജ്‌പേയ്‌ ശ്രമിച്ചിരുന്നു‐ യശ്വന്ത്‌ സിൻഹ

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

ന്യൂഡൽഹി>  ഗുജറാത്ത്​ കലാപത്തെ തുടർന്ന്​ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുറത്തക്കാൻ വാജ്​പേയ്​ തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത്​ സിൻഹ. അന്ന്​ അദ്വാനി  ഇടപ്പെട്ടാണ്‌ ​ മോഡിയെ പുറത്താക്കലിൽനിന്നും രക്ഷിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോഡി രാജിവെക്കണമെന്ന്​ വാജ്​പേയ്​ ആവശ്യപ്പെട്ടു. അദ്ദേഹം അതിന്​ തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്​പേയ്​ പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത്​ സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന്​ അദ്വാനി ഭീഷണി മുഴക്കി. ഇതാണ്​ തീരുമാനത്തിൽ നിന്ന്​ പിന്നാക്കം പോകാൻ വാജ്​പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത്​ സിൻഹ വ്യക്​തമാക്കി.

രാജീവ്​ ഗാന്ധി ഐഎൻഎസ്​ വിരാടിനെ സ്വകാര്യ ടാക്​സിയാക്കിയെന്ന മോഡിയുടെ പ്രസ്​താവനയേയും യശ്വന്ത്​ സിൻഹ വിമർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top