19 November Wednesday

വാക്സിന്‍യജ്ഞം: ആഗോളതലത്തിൽ രാജ്യം പിന്നിൽ ; എല്ലാവർക്കും പൂർണ വാക്‌സിൻ നൽകാൻ 
90 കോടി കുത്തിവയ്പുകൂടി വേണം

എം പ്രശാന്ത്‌Updated: Friday Oct 22, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ 100 കോടി കടന്നെങ്കിലും ആഗോളതലത്തിൽ ഇപ്പോഴും രാജ്യം വളരെ പിന്നിൽ. ലോകമാകെ കുത്തിവയ്പ്‌ 672 കോടിയിലെത്തി.  ചൈനയിൽ (223.2 കോടി ഡോസ്‌) ജനസംഖ്യയുടെ 75 ശതമാനവും പൂർണ വാക്‌സിനെടുത്തു. യുഎസിൽ 57ഉം ബ്രസീലിൽ 50ഉം ക്യൂബയിൽ 60ഉം യുകെയിൽ 68ഉം ക്യാനഡയിൽ 74ഉം സൗദിയിൽ 61ഉം ശതമാനം പേർ രണ്ടു ഡോസുമെടുത്തു. പ്രായപൂർത്തിയായ എല്ലാവർക്കും ഈവർഷം പൂർണ വാക്‌സിൻ നൽകുമെന്നാണ്‌ കേന്ദ്രത്തിന്റെ അവകാശവാദം. 71 ദിവസംമാത്രം ശേഷിക്കെ ലക്ഷ്യത്തിലെത്താൻ 90 കോടി കുത്തിവയ്പ്‌ കൂടിയെടുക്കണം. പ്രതിദിന കുത്തിവയ്പ്‌ 1.27 കോടിയെങ്കിലുമാകണം.

കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കുത്തിവയ്പ്‌ എടുത്തത്‌ സെപ്‌തംബറിലാണ്‌–- 23.56 കോടി. പ്രതിദിന ശരാശരി 78.6 ലക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്‌തംബർ 17ന്‌ 2.5 കോടിയിലെത്തിയതാണ്‌ ഉയർന്ന പ്രതിദിന കുത്തിവയ്പ്‌. ഒക്‌ടോബറിൽ പ്രതിദിന ശരാശരി കുത്തിവയ്പ്‌ കുറഞ്ഞു–- 53.1 ലക്ഷംമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top