29 March Friday

ഉപ തെരഞ്ഞെടുപ്പ്: യുപിയിൽ എസ്‌പിയ്‌‌ക്ക് മുന്നേറ്റം, പഞ്ചാബിൽ ശിരോമണി അകാലിദൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ന്യൂഡൽഹി> യുപിയിലെ രണ്ട് ലോക്‌സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി സമാജ്‍വാദി പാർട്ടിയ്‌‌ക്ക് (എസ്‌പി) മുന്നേറ്റം. അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരിൽ ശിരോമണി അകാലിദൾ ആണ് മുന്നേറുന്നത്. പ‍ഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുറമെ വിവിധ നിയമസഭകളിലെ 7 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും പുരോ​ഗമിക്കുകയാണ്.

ത്രിപുരയിലെ അഗർത്തല, ജുബരാജ് നഗർ, സുർമ, ടൗൺ ബർദോവാലി തുടങ്ങിയ നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെ രജീന്ദർ നഗർ, ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ മന്ദർ, ആന്ധ്രാപ്രദേശിലെ ആത്മകുരു എന്നിവയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് മണ്ഡലങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top