12 July Saturday

ജീൻസിട്ടു; യുപിയില്‍ 17കാരിയെ തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

ഡിയോറിയ > ഉത്തർപ്രദേശിൽ ജീൻസും ടോപ്പും ധരിക്കുന്നതിന്റെ പേരിൽ 17 വയസ്സുകാരിയെ അപ്പൂപ്പനും രണ്ട്‌ അമ്മാവൻമാരുംകൂടി തല്ലിക്കൊന്നു. സാവ്‌രേജി ഖാർഗ്‌ ഗ്രാമത്തിലാണ്‌ ദാരുണ കൊലപാതകം നടന്നത്‌. മൃതദേഹം പുഴയിലെറിഞ്ഞു.

പട്ടാൻവ പാലത്തിൽ നിന്ന്‌ വലിച്ചെറിഞ്ഞ മൃതദേഹം കുരുങ്ങിക്കിടന്നതോടെയാണ്‌ സംഭവം പുറത്തായത്‌. മർദനത്തിൽ പെൺകുട്ടിയുടെ തലയ്‌‌ക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു. അപ്പൂപ്പൻ അടക്കം 10 പേർക്കെതിരെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. കൊലപാതക കാരണമടക്കം അന്വേഷിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top