19 December Friday

ട്രെയിനിൽ ചോരയിൽ കുളിച്ച്‌ പൊലീസുകാരി ; 19 ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച്‌ വിവരമില്ല

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


അയോധ്യ
ഉത്തർപ്രദേശിൽ അയോധ്യക്കുസമീപം ട്രെയിനിൽ വനിതാ പൊലീസുകാരി ക്രൂരമായ ആക്രമണത്തിന്‌ വിധേയയായ സംഭവത്തിൽ 19 ദിവസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനായില്ല. ചോരയിൽ കുളിച്ച്‌ അബോധാവസ്ഥയിൽ ട്രെയിനിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ്‌ 47 വയസ്സുള്ള ഹെഡ്‌ കോൺസ്റ്റബിളിനെ ആഗസ്‌ത്‌ 30ന്‌ കണ്ടെത്തിയത്‌. യുപിയിലെ ക്രമസമാധാന സാഹചര്യവും ട്രെയിൻ യാത്രയിലെ സുരക്ഷ ഇല്ലായ്‌മയും ആവർത്തിച്ച്‌ പുറത്തുകൊണ്ടുവന്ന സംഭവത്തിൽ അലഹബാദ്‌ ഹൈക്കോടതിയും നടുക്കം രേഖപ്പെടുത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ പ്രിതിങ്കർ ദിവാകർ അന്വേഷണത്തിന്‌ നേരിട്ട്‌ മേൽനോട്ടം വഹിക്കുന്നുണ്ട്‌. സുരക്ഷാ ഡ്യൂട്ടിക്കായി സരയൂ എക്‌സ്‌പ്രസിലാണ്‌ അവർ അയോധ്യയിലേക്ക്‌ പോയത്‌. ഉറങ്ങിപ്പോയതിനാൽ അയോധ്യ സ്റ്റേഷനിൽ ഇറങ്ങാനായില്ല. അയോധ്യക്കും മനാക്‌പുർ സ്റ്റേഷനുമിടയിലാണ്‌ ആക്രമണമുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top