25 April Thursday

‘മൃഗങ്ങൾപോലും ഈ ഭക്ഷണം കഴിക്കില്ല’ ; യുപിയിൽ പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


ഫിറോസാബാദ്
പൊലീസ് മെസ്സില്‍നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് ഉത്തർപ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മൃഗങ്ങള്‍പോലും കഴിക്കാത്ത ഭക്ഷണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും ഇയാൾ ചോദിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിന്‌ സംസ്ഥാന സർക്കാർ അലവൻസ് നൽകുമെന്ന  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനുശേഷവും തങ്ങൾക്ക് ലഭിക്കുന്നത് മോശം പൊലീസ് മെസ്സില്‍നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് ഉത്തർപ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവംഭക്ഷണമാണെന്നും പൊലീസുകാരൻ പറയുന്നു. മറ്റൊരു മുതി‌ർന്ന ഉദ്യോ​ഗസ്ഥൻ ഇയാളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top