ലക്നൗ > ഉത്തർപ്രദേശിൽ തെറ്റായ ഇൻജക്ഷൻ നൽകിയതിനെത്തുടർന്ന് പതിനേഴുകാരി മരിച്ചു. യുപിയിലെ മെയിൻപുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടി മരിച്ചതിനെത്തുടർന്ന് മൃതദേഹം ബൈക്കിന്റെ പുറത്ത് ഉപേക്ഷിച്ച് ആശുപത്രി അധികൃതർ കടന്നുകളഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
പനിയെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനിലയിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഡോക്ടർ ഇൻജക്ഷൻ നൽകിയ ശേഷം നില വഷളാവുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കുട്ടിയെ മറ്റൊരിടത്ത് കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. സംഭവം വിവാദമായതിനെത്തുടർന്ന് ആശുപത്രി സീൽ ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..