17 September Wednesday

മുലായത്തിന്റെ മറ്റൊരു ബന്ധുവും ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ന്യൂഡൽഹി > മരുമകൾ അപർണ യാദവിന്‌ പിന്നാലെ മുലായംസിങ്‌ യാദവിന്റെ മറ്റൊരു ബന്ധുവും ബിജെപിയിൽ ചേർന്നു. സഹോദരി ഭർത്താവും എസ്‌പി നേതാവുമായ പ്രമോദ്‌ ഗുപ്‌ത ബിജെപി ലഖ്‌നൗ ഓഫീസിലെത്തി അംഗത്വമെടുത്തു. എസ്‌പി സീറ്റ് നൽകില്ലെന്ന്‌ ഉറപ്പായതോടെയാണിത്‌.

മുലായത്തെ അഖിലേഷ്‌ തടവിലാക്കിയെന്നും ശിവ്‌പാൽ യാദവിനെ ദ്രോഹിക്കുകയാണെന്നും പ്രമോദ്‌ ഗുപ്‌ത ആരോപിച്ചു. മൂന്ന്‌ മന്ത്രിമാരടക്കം പിന്നോക്ക വിഭാഗത്തിൽപ്പെട്ട 13 എംഎൽഎമാർ അടുത്തിടെ ബിജെപി വിട്ട്‌ എസ്‌പിയിൽ ചേർന്നിരുന്നു. ഇതോടെയാണ്‌ സീറ്റ്‌ കിട്ടാത്തവരെ  എസ്‌പിയിൽനിന്ന്‌ അടർത്തിയെടുക്കാൻ ബിജെപി ശ്രമമാരംഭിച്ചത്‌.പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്‌തയായിരുന്ന പ്രിയങ്ക മൗര്യയും ബിജെപിയിൽ ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top