20 April Saturday

അയോധ്യയും മഥുരയും ലക്ഷ്യമിട്ട് ആദിത്യനാഥ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

videograbbed image


ന്യൂഡൽഹി
ഉത്തർപ്രദേശിൽ അടിപതറുന്ന ബിജെപി തീവ്രഹിന്ദുത്വ പ്രചാരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിച്ചേക്കും. ലോക്‌സഭാ അംഗമായിരിക്കെ മുഖ്യമന്ത്രിയായ ആദിത്യനാഥ്‌ നിലവിൽ എംഎൽസിയാണ്‌. ഗൊരഖ്‌പുർ മഠാധിപനായ ആദിത്യനാഥ്‌ ഇവിടെനിന്ന്‌ പലതവണ ലോക്‌സഭയിൽ എത്തിയെങ്കിലും നിയമസഭയിലേക്ക്‌ നേരിട്ട്‌ മത്സരിച്ചിട്ടില്ല.

ഡൽഹിയിലെ ബിജെപി ചർച്ചകളിലാണ്‌ ഈ നിർദേശം ഉയർന്നത്‌. മന്ത്രിമാരും എംഎൽഎമാരുമുൾപ്പെടെ മുതിർന്ന നേതാക്കൾ തുടർച്ചയായി പാർടി വിടുന്നതിനെ  മറികടക്കാൻ രാമക്ഷേത്ര നിർമാണവും വിദ്വേഷപ്രചാരണവും വഴി ധ്രുവീകരണം സൃഷ്ടിക്കാൻ ആദിത്യനാഥിന്റെ അയോധ്യമത്സരം വഴിയൊരുക്കുമെന്നാണ്‌ കണക്കുകൂട്ടൽ. സംഘപരിവാർ പ്രശ്‌നങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്ന മഥുരയിൽ  മത്സരിപ്പിക്കണമെന്ന വാദവും ഉയരുന്നുണ്ട്‌. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതി അന്തിമ തീരുമാനം എടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top