09 May Thursday

'യുപിയിൽ മത്സരം 80 ഉം 20 ഉം തമ്മിൽ'; മത വിഭജനത്തിന്റെ വിദ്വേഷ പ്രചരണവുമായി യോ​ഗി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

ലഖ്‌നൗ> ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് നേടാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.  ഉത്തർപ്രദേശിലെ ഹിന്ദു ‐ മുസ്ലീം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ച്  തിരഞ്ഞെടുപ്പ് പോരാട്ടം 80 ശതമാനവും 20 ശതമാനം തമ്മിലാണെന്നാണ്‌  യോ​ഗിയുടെ പ്രചരണം .

'മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80 നും 20 നും ഇടയിലാണ്. 20 ശതമാനം രാമജന്മഭൂമിയെ എതിർക്കുന്നവരും മാഫിയകളും  ക്രിമിനലുകലുകളും കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരുമാണ്. 80 ശതമാനം ദേശീയത, സദ്ഭരണം, വികസനം ഇവയെ പിന്തുണയുള്ളവരാണ്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും'- സ്വകാര്യ ടിവി ചാനൽ പരിപാടിയിൽ യോ​ഗി പറഞ്ഞു.

എന്ത് വിലകൊടുത്തും ഉത്തർപ്രദേശിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ മതപരമായി വിഭജിക്കുന്ന പരാമർശം യോ​ഗി നടത്തിയത്‌.  ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തിയ്യതികളിലാണ് തിരഞ്ഞെടുപ്പ്. മാർച്ച് 10ന് ഫലപ്രഖ്യാപനം നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top