24 April Wednesday

പുതുച്ചേരിയിൽ അയിത്തമതിൽ പണിയാൻ ബിജെപി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


പുതുച്ചേരി
ദളിതരുടെ വഴി തടസ്സപ്പെടുത്തി പുതുച്ചേരി കാമരാജ്‌ നഗർ മണ്ഡലത്തിൽ അയിത്തമതിൽ കെട്ടാനൊരുങ്ങിയ ബിജെപി എംഎൽഎയെ സിപിഐ എമ്മും അയിത്തോച്ചാടന മുന്നണിയും ചേർന്ന് തടഞ്ഞു. കാമരാജ്‌ നഗറിലെ മൊട്ടൈത്തോപ്പ്‌ പ്രദേശത്താണ്‌ പൊതുവഴി തടസ്സപ്പെടുത്തി തിങ്കളാഴ്‌ച രാവിലെ ബിജെപിയിലെ ജോൺകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ജാതിമതിൽ കെട്ടാൻ ആരംഭിച്ചത്‌.

ദളിത്‌കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴിയാണ്‌ സ്വതന്ത്ര പൊൻവിഴാനഗർ വാസികളുടെ ആവശ്യപ്രകാരം മതിൽകെട്ടി തടയാൻ ശ്രമിച്ചത്‌. പൊതുമരാത്ത്‌ വകുപ്പിന്റെ റോഡാണിത്‌. ടിൻഷീറ്റ്‌ ഉപയോഗിച്ച്‌ വഴിയടച്ച്‌ ഭൂമി പൂജ ആരംഭിച്ചു. ഭൂമിപൂജയിൽ പങ്കെടുത്ത്‌ മടങ്ങുന്നതിനിടെ എംഎൽഎയെ അയിത്തോച്ചാടന മുന്നണിപ്രവർത്തകർ വളഞ്ഞു. പൊലീസിനെ ഇറക്കി പ്രതിഷേധം അടിച്ചമർത്താന്‍ നീക്കമുണ്ടായി.

അയിത്തോച്ചാടന മുന്നണിയും സിപിഐ എമ്മും ചീഫ്‌സെക്രട്ടറിക്കും കലക്‌ടർക്കും നൽകിയ നിവേദനത്തെ തുടർന്ന്‌  ഡെപ്യൂട്ടി കലക്‌ടർ കന്ദസ്വാമി എത്തി മതിൽനിർമാണം നിർത്തിച്ചു. ടിൻഷീറ്റുകൾ നീക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ വിട്ടാണ് ജോൺകുമാർ ബിജെപിയിൽ എത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top