06 July Sunday

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

ന്യൂഡല്‍ഹി > കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്‌ടറുടെ അടുത്ത് പോയെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 25 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു ലോക്‌സഭയിലെ 17 എംപിമാര്‍ക്കും രാജ്യസഭയിലെ 8 എംപിമാര്‍ക്കുമാണ് രോഗം ബാധിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top