29 March Friday

ഏക സിവിൽകോഡ്‌ പരമാവധി 
സംസ്ഥാനങ്ങളിൽ കൊണ്ടുവരും: നദ്ദ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


ന്യൂഡൽഹി
പരമാവധി സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദ. ഗുജറാത്തിൽ ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലും ഈ  പ്രഖ്യാപനമുണ്ട്‌. ഹിമാചൽ, ഉത്തരാഖണ്ഡ്‌ തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളിലും ബിജെപി ഈ അജൻഡ  സജീവമാക്കിയിരുന്നു.

ഏക സിവിൽകോഡ്‌ വരുംദിവസങ്ങളിൽ ദേശീയ വിഷയമായി ഉയർത്തുമെന്ന്‌ നദ്ദ വാർത്താ ഏജൻസിയോട്‌ പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിൽ ഈ നിയമം നടപ്പാക്കും. രാജ്യത്തിന്റെ വിഭവങ്ങളും ഉത്തരവാദിത്വങ്ങളും തുല്യമാണ്‌. അതുകൊണ്ട്‌ ഏക സിവിൽകോഡ്‌ സ്വാഗതാർഹമാണെന്നും ഗുജറാത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തുള്ള നദ്ദ പറഞ്ഞു.

ഗുജറാത്തിൽ വോട്ടെടുപ്പ്‌ അടുക്കുംതോറും കൂടുതൽ തീവ്രവർഗീയ പ്രചാരണത്തിലേക്കാണ്‌ ബിജെപി നീങ്ങുന്നത്‌. 2002ൽ സംഘപരിവാർ ഗുജറാത്തിൽ ആസൂത്രണം ചെയ്‌ത വംശഹത്യയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രശംസിച്ചിരുന്നു. കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നവരെ 2002ൽ പാഠം പഠിപ്പിച്ചുവെന്നാണ്‌ ഷാ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top