29 March Friday

ഉധംപുരിൽ 
ഇരട്ടസ്‌ഫോടനം ; രണ്ടു പേർക്ക്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ശ്രീനഗർ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്‌മീർ സന്ദർശനം നടക്കാനിരിക്കെ ഉധംപുരിൽ ഇരട്ടസ്‌ഫോടനം. ഡൊമാലി ചൗക്കിലെ പെട്രോൾപമ്പിനു സമീപം നിർത്തിയിട്ട ബസിൽ ബുധൻ രാത്രി 10.30ന്‌ ആദ്യ സ്‌ഫോടനമുണ്ടായി. രണ്ടു പേർക്ക്‌ പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 5.30ന്‌ ഉധംപുർ സ്റ്റാൻഡിലാണ്‌ രണ്ടാം സ്‌ഫോടനമുണ്ടായി. ബസിന്റെ മുകള്‍ഭാ​ഗവും പിൻഭാഗവും തകർന്നു. ആർക്കും പരിക്കില്ല. സംഭവത്തിന്റെ  ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പരിക്കേറ്റവരിൽനിന്ന് വിവരം ശേഖരിച്ചു. ഭീകരാക്രമണ സാധ്യത തള്ളിക്കളയനാകില്ലെന്ന്‌ ഉധംപുർ റെയ്‌ഞ്ച് ഡിഐജി സുലൈമാൻ ചൗധരി പറഞ്ഞു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഒക്ടോബർ ഒന്നിന് അമിത് ഷാ കശ്മീരിലെത്തും.  രജൗരിയിലും ബാരാമുള്ളയിലും പൊതുയോഗമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top