മുംബൈ
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷം ഗോധ്രയ്ക്ക് സമാനമായ ‘അപകടം’ നടക്കാൻ സാധ്യതയുണ്ടെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട്‌മുമ്പ് ജനുവരിയിലാകും രാമക്ഷേത്ര ഉദ്ഘാടനം.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഹിന്ദുമത വിശ്വാസികൾ ബസുകളിലും ട്രെയിനിലുമായി അവിടെയെത്തും. അവർ തിരിച്ചുപോകുന്നവഴി ഗോധ്രയ്ക്ക് സമാനമായ അപകടം നടന്നേക്കാമെന്നാണ് താക്കറെയുടെ ‘മുന്നറിയിപ്പ്’. ചില മേഖലകളിൽവച്ച് ബസുകൾ കത്തിച്ചേക്കാം കല്ലേറു നടത്തിയേക്കാം. അത് കൂട്ടക്കൊലകൾക്ക് കാരണമാകാമെന്നും മുംബൈക്കടുത്ത് ജല്‍ഗാവില്‍ നടന്ന പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2022ൽ ഗോധ്രയിലെ ട്രെയിൻ തീവയ്‌പ് സംഭവമാണ് ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ടത്. ഇക്കാര്യം സൂചിപ്പിച്ചാണ് താക്കറെയുടെ പരാമർശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..