29 March Friday

പോപ്പുലർഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ന്യൂഡൽഹി> പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പിഎഫ്‌ഐ) നിരോധിച്ച കേന്ദ്രസർക്കാർ നടപടി യുഐപിഎ ട്രിബ്യൂണലും ശരിവെച്ചു. ഡൽഹി ഹൈക്കോടതി ജഡ്‌ജി കൂടിയായ ജസ്‌റ്റിസ്‌ ദിനേശ്‌കുമാർ ശർമ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലാണ്‌ നിരോധനമേർപ്പെടുത്തിയ കേന്ദ്രനടപടി ശരിവെച്ചത്‌. സെപ്‌തംബർ 28നാണ്‌ യുഎപിഐ ആക്‌റ്റ്‌ 3(1) വകുപ്പ്‌ പ്രകാരം പിഎഫ്‌ഐയ്‌ക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷം നിരോധനമേർപ്പെടുത്തിയത്‌.

റീഹാബ്‌ ഇന്ത്യാ ഫൗണ്ടേഷൻ, ക്യാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ്‌ കൗൺസിൽ, നാഷണൽ കോൺഫഡ്രേഷൻ ഓഫ്‌ ഹ്യൂമൻ റൈറ്റ്‌സ്‌ ഓർഗനൈസേഷൻ, നാഷണൽ വുമെൻസ്‌ ഫ്രണ്ട്‌, ജൂനിയർഫ്രണ്ട്‌, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റീഹാബ്‌ ഫൗണ്ടേഷൻ കേരള തുടങ്ങിയവയാണ്‌ നിരോധനമേർപ്പെടുത്തപ്പെട്ട അനുബന്ധസംഘടനകൾ. ഗുരുതരമായ തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, നിഷ്‌ഠൂരമായ കൊലപാതകങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിച്ചു, ക്രമസമാധാനം തകർത്തു, ഭരണഘടനാസംവിധാനത്തെ നിരാകരിച്ചു– തുടങ്ങിയ കാരണങ്ങളാൽ നിരോധനമേർപ്പെടുത്തുന്നുവെന്നാണ്‌ കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്‌.

യുഎപിഎ മൂന്നാം വകുപ്പ്‌ പ്രകാരം ഏതെങ്കിലും സംഘടനകളെയൊ കൂട്ടായ്‌മകളെയൊ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ 30ദിവസത്തിനുള്ളിൽ നിരോധനമേർപ്പെടുത്തിയ നടപടിക്ക്‌ എതിരായ അപ്പീൽ പരിഗണിക്കാൻ ട്രിബ്യൂണൽ രൂപീകരിക്കണം. ഇതനുസരിച്ച്‌ കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്ടോബറിൽ ജസ്‌റ്റിസ്‌ ദിനേശ്‌കുമാർ ശർമ അധ്യക്ഷനായി യുഎപിഎ ട്രിബ്യൂണൽ രൂപീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്‌ വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജുവും അഡ്വ. എ വെങ്കടേഷും ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top