28 March Thursday

യു ബസവരാജ സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

ഗംഗാവതി (കൊപ്പാൾ) > സിപിഐ എം 23 -ാം കർണാടക സംസ്ഥാന സമ്മേളനം കൊപ്പാളിലെ ഗംഗാവതിയിൽ സമാപിച്ചു. യു ബസവരാജ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയാണ് അദ്ദേഹം. 35 അംഗ സംസ്ഥാന സമിതിയും 12 അംഗ സംസ്ഥാന സെക്രട്ടറിയറ്റും തെരഞ്ഞെടുത്തു.

കോവിഡ് സാഹചര്യത്തിൽ സമാപനറാലി ഉപേക്ഷിച്ചു. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌തത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി രാഘവുലു തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top