29 March Friday

യുവതിയുടെ തലയിൽ ടിടിഇ മൂത്രമൊഴിച്ചു; പണിപോയി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


ലഖ്‌നൗ> ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക്‌ മദ്യലഹരിയിൽ മൂത്രമൊഴിച്ച ടിക്കറ്റ്‌ പരിശോധകനെ (ടിടിഇ) അറസ്‌റ്റുചെയ്‌തു. അമൃത്‌സർ–- കൊൽക്കത്ത അകാൽ തക്ത്‌ എക്‌സ്‌പ്രസിൽ ഞായർ രാത്രി ലഖ്‌നൗവിന്‌ സമീപം അക്‌ബർഗഞ്ചിൽവച്ചാണ്‌ സംഭവം.

എവൺ കോച്ചിൽ ലോവർ ബർത്തിൽ ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്കാണ്‌ ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാർ മൂത്രമൊഴിച്ചത്‌. യുപിയിൽ ജോലിചെയ്യുന്ന ടിടിഇ സംഭവസമയം ഡ്യൂട്ടിയിലല്ലായിരുന്നു. യുവതി ബഹളംവച്ചതോടെ ഒപ്പമുണ്ടായിരുന്ന ഭർത്താവും യാത്രക്കാരുംചേർന്ന്‌ ഇയാളെ പിടികൂടി റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന്‌, ഇയാളെ ജോലിയിൽനിന്ന്‌ പുറത്താക്കിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ അറിയിച്ചു. ന്യൂയോർക്ക്‌–- ഡൽഹി, പാരിസ്‌–- ഡൽഹി വിമാനങ്ങളിൽ സഹയാത്രികർക്കുമേൽ മുത്രമൊഴിച്ച സംഭവങ്ങൾ വിവാദമായതിനു പിന്നാലെയാണ്‌ ട്രെയിനിലും സമാന സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top