20 April Saturday

ത്രിപുരയുടെ ചെറുത്തുനിൽപ്പിന് കേരളത്തിന്റെ സ്നേഹവായ്‌പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

തിരുവനന്തപുരം > ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടായി. സിപിഐ എം നേതൃത്വത്തിൽ നടന്ന ഫണ്ട്‌ ശേഖരത്തിന്‌ വൻ സ്വീകാര്യതയാണ്‌ ലഭിച്ചത്‌. മഹാമാരിയുടെ  കാലത്തും വലിയതോതിലുള്ള സഹകരണമാണ്‌ പൊതുസമൂഹം നൽകിയത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഫണ്ട്‌ ശേഖരണം.

തിരുവനന്തപുരം > തലസ്ഥാന ജില്ലയിലെ 19 ഏരിയ കമ്മിറ്റിക്ക്‌ കീഴിലായുള്ള 177 ലോക്കൽ കമ്മിറ്റിയിലെ 2500ലേറെ ബ്രാഞ്ചിലാണ്‌ ഫണ്ട്‌ ശേഖരണം നടന്നത്‌. ബ്രാഞ്ച്‌ സമ്മേളനമുണ്ടായിരുന്ന ഇടങ്ങളിൽ ഞായറാഴ്‌ച വൈകിട്ടോടെയാണ്‌ പൂർത്തിയായത്‌. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ നേതൃത്വം നൽകി.

കൊല്ലം > ജില്ലയിൽ  രണ്ട്‌ ദിവസങ്ങളിൽ ഫണ്ട്‌ ശേഖരിച്ചു. മികച്ച പ്രതികരണമായിരുന്നു. ജില്ലാ സെക്രട്ടറി എസ് സുദേവൻ  രണ്ടാംകുറ്റിയിൽ നേതൃത്വം നൽകി.

ആലപ്പുഴ > ഫണ്ട്‌ സമാഹരണം ആലപ്പുഴയിൽ ഞായറാഴ്‌ചയും തുടർന്നു.  ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിലായിരുന്നു ഫണ്ട്‌ ശേഖരണം.

കോട്ടയം > കോട്ടയത്ത്‌ 1674 ബ്രാഞ്ചിലും സിപിഐ എം പ്രവർത്തകർ  ഫണ്ട്‌ ശേഖരിച്ചു.  ജില്ലാ സെക്രട്ടറി എ വി റസ്സൽ നേതൃത്വം നൽകി.

പത്തനംതിട്ട > പത്തനംതിട്ടയിലും  ജനങ്ങൾ  പൂർണ മനസ്സോടെ സഹകരിച്ചു.  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടൂർ മണ്ണടിയിൽ നേതൃത്വം നൽകി.

ഇടുക്കി > ഇടുക്കിയിൽ രണ്ടായിരത്തോളം ബ്രാഞ്ച്‌ പരിധിയിൽ  ഫണ്ട്‌ സമാഹരിച്ചു.  സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി നേതൃത്വം നൽകി.

എറണാകുളം > ജില്ലയിലെ 3020 സ്‌ക്വാഡുകളുടെ  നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ അങ്കമാലി ടൗണിലും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എറണാകുളം മാർക്കറ്റിലും നേതൃത്വം നൽകി.

തൃശൂർ > ജില്ലയിലെ 16 ഏരിയ കമ്മിറ്റിയിലെ 2510 ബ്രാഞ്ചിലും ധനം സമാഹരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ  പാവറട്ടിയിലും ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ തൃശൂർ നഗരത്തിലും  നേതൃത്വം നൽകി.

പാലക്കാട്‌ > ജില്ലയിൽ മുഴുവൻ ബ്രാഞ്ചിലും  ശനി, ഞായർ ദിവസങ്ങളിൽ ധനസമാഹരണം നടത്തി. 2600 സ്‌ക്വാഡാണ്‌ പ്രവർത്തിച്ചത്‌.  ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നേതൃത്വം നൽകി.

മലപ്പുറം > ജില്ലയിൽ 2200 ബ്രാഞ്ചിലും ശനി, ഞായർ ദിവസങ്ങളിലായി  ഫണ്ട്‌ ശേഖരിച്ചു.  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മലപ്പുറം കോട്ടപ്പടിയിൽ നേതൃത്വം നൽകി.

കോഴിക്കോട്‌ > രണ്ട്‌ ദിവസമായുള്ള ഫണ്ട്‌ ശേഖരത്തിൽ നിരവധിപേർ പങ്കാളികളായി.  ജില്ലാ സെക്രട്ടറി പി മോഹനൻ നേതൃത്വം നൽകി.

വയനാട്‌ >  ജില്ലയിലെ ആറ്‌ ഏരിയ കമ്മിറ്റിക്ക്‌ കീഴിലുള്ള മുഴുവൻ ബ്രാഞ്ചിലും ഫണ്ട്‌ ശേഖരിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ വൈത്തിരിയിൽ നേതൃത്വം നൽകി.

കണ്ണൂർ > ജില്ലയിൽ ബ്രാഞ്ചുകളിൽ സ്‌ക്വാഡുകളായി ഫണ്ട്‌ ശേഖരിച്ചു.  പലയിടത്തും ബ്രാഞ്ച്‌ സമ്മേളനങ്ങളിലും ഫണ്ട്‌ ശേഖരിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം.

കാസർകോട്‌ > ജില്ലയിൽ മികച്ച പ്രതികരണമായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top