24 April Wednesday

ത്രിപുരയിൽ ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


ന്യൂഡൽഹി
ത്രിപുരയിൽ രണ്ടര ലക്ഷം പുതിയ തൊഴിലവസരം സൃഷ്‌ടിക്കുമെന്നും കുടുംബങ്ങൾക്ക്‌ അമ്പത്‌ യൂണിറ്റ്‌വരെ വൈദ്യുതി സൗജന്യമാക്കുമെന്നും  വാഗ്‌ദാനം ചെയ്യുന്ന പ്രകടനപത്രിക ഇടതുമുന്നണി പുറത്തിറക്കി. അഗർത്തലയിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ്‌ നേതാക്കൾ പത്രിക പുറത്തിറക്കിയത്‌.  അറുപത്‌ വയസ്സ്‌ കഴിഞ്ഞവർക്ക്‌ സാമൂഹ്യസുരക്ഷാ പെൻഷൻ, തൊഴിലുറപ്പ്‌ പദ്ധതിയിൽ 200 തൊഴിൽ ദിനം,  കർഷകവരുമാനം ഉയർത്തൽ എന്നിവയും പതിനഞ്ച്‌ പേജുള്ള പത്രികയിലുണ്ട്.

അധികാരത്തിലെത്തിയാൽ പകവീട്ടൽ രാഷ്‌ട്രീയം ഉണ്ടാകില്ലന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദർ ചൗധരി പ്രഖ്യാപിച്ചു. അഞ്ചുവർഷത്തിനിടെ 24 സിപിഐ എം പ്രവർത്തകരെയാണ്‌ എതിരാളികൾ കൊലപ്പെടുത്തിയത്‌.  ബിജെപിയെ പരാജയപ്പെടുത്തുമെന്നും എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളും ഒന്നിച്ചുവെന്നും ഇടതുമുന്നണി കൺവീനർ നാരായൺ കർ പറഞ്ഞു. അറുപതംഗ നിയമസഭയിൽ 46 ഇടത്താണ്‌ ഇടതുമുന്നണി മത്സരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top