26 April Friday
സിപിഐ എം മുഖപത്രം ദേശർകഥയുടെയും 
 ‘പ്രതിബാദി കാലം’ പത്രത്തിന്റെയും ഓഫീസ്‌ ആക്രമിച്ചു

VIDEO - ത്രിപുരയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ബിജെപി ആക്രമണം; വാഹനങ്ങൾക്ക്‌ തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

 

അഗർത്തല > ത്രിപുരയിൽ സിപിഐ എം ഓഫീസുകൾക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ട്‌ ബിജെപി.  അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസും, ദേശർ കഥ പത്രത്തിന്റെ ഓഫീസും ആക്രമിച്ചു. ഓഫീസുകൾക്ക്‌ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീയിട്ടിട്ടുണ്ട്‌. സിപിഐ എം വെസ്‌റ്റ്‌ ജില്ലാ കമ്മിറ്റി ഓഫീസും ബിജെപിക്കാർ ആക്രമിച്ചു.

നിരവധി സിപിഐ എം പ്രവർത്തകരുടെ വീടുകളും ബിജെപിക്കാർ ആക്രമിച്ച്‌ തകർത്തു. ബിഡൽഗറിലെ ഓഫീസ്‌ പൊലീസ്‌ നോക്കിനിൽക്കെയാണ്‌ അക്രമികൾ തീവച്ചത്‌. സർക്കാർ, പൊലീസ്‌ സംരക്ഷണയോടെയാണ്‌ ആർഎസ്‌എസ്‌, ബിജെപി ഗുണ്ടകൾ സംസ്ഥാനത്ത്‌ അഴിഞ്ഞാടുന്നത്‌. കഴിഞ്ഞ ദിവസം ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ മണിക്‌ സർക്കാരിന്റെ വാഹനവ്യൂഹത്തിനുനേരെയും ബിജെപി ആക്രമണമുണ്ടായി. രണ്ടിടത്ത്‌ വാഹനം തടഞ്ഞ ബിജെപിക്കാരെ സിപിഐ എം പ്രവർത്തകർ ചെറുത്തു. സംഘർഷത്തിൽ രണ്ട്‌ സിപിഐ എം പ്രവർത്തകർക്കും നാല്‌ ബിജെപിക്കാർക്കും പരിക്കേറ്റു.



അക്രമങ്ങളെ സിപിഐ എം അപലപിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീനകത്തുവരെ കയറിയാണ്‌ ബിജെപി ആക്രമണം നടത്തിയത്‌. ത്രിപുരയിലെ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ സർക്കാരും ബിജെപിയും നടത്തുന്നത്‌. ആക്രമിച്ച്‌ തോൽപ്പിക്കാമെന്നും, നിശബ്‌ദരാക്കാമെന്നുമുള്ള സംഘ്‌പരിവാർ ലക്ഷ്യം നടക്കില്ലെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.

സെപഹിജാല ജില്ലയിലെ സോണമുരമേഖലയിലാണ്‌ സംഘർഷമുണ്ടായത്‌. കതാലിയയിലെ പാർടി പരിപാടിക്കുപോയ മണിക്‌ സർക്കാരിന്റെ വാഹനം ധൻപുർ ചന്തയ്‌ക്കു സമീപം ബിജെപിക്കാർ തടഞ്ഞെങ്കിലും സിപിഐ എം പ്രവർത്തകർ ഇടപെട്ട്‌ വഴിയൊരുക്കി. ഒരു ബിജെപിക്കാരന്‌ പരിക്കേറ്റു.



മൂന്ന്‌ കിലോമീറ്റർ അകലെ ബാഷ്‌പുക്കൂറിലാണ്‌ രണ്ടാമത്‌ സംഘർഷമുണ്ടായത്‌. മണിക്‌ സർക്കാർ ഇവിടെനിന്ന്‌ നടന്ന്‌ വേദിയിലേക്ക്‌ പോയി. പ്രവർത്തകർ ഇരുവശത്തും മനുഷ്യച്ചങ്ങല തീർത്തു. മടങ്ങിപ്പോകണമെന്ന്‌ ആവശ്യപ്പെട്ട പൊലീസ്‌ സുരക്ഷ ഒരുക്കിയില്ല. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട്‌ സിപിഐ എം പ്രവർത്തകർക്കും മൂന്ന്‌ ബിജെപിക്കാർക്കും പരിക്കേറ്റു. പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു.



നാല്‌ മാസം മുമ്പ്‌ ശാന്തി ബസാറിൽ ബിജെപി ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകരെ സന്ദർശിക്കാൻ എത്തിയപ്പോഴും മണിക്ക്‌ സർക്കാരിനെ ബിജെപിക്കാർ ആക്രമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top