26 April Friday

അധ്യാപക നിയമന തട്ടിപ്പ്‌: തൃണമൂൽ യുവ കോൺഗ്രസ് നേതാവിനെ ഇഡി അറസ്‌റ്റു ചെയ്‌തു

ഗോപിUpdated: Sunday Jan 22, 2023

Kuntal Ghosh/www.facebook.com/photo

കൊൽക്കത്ത> അധ്യാപക നിയമനത്തിന് കോടികൾ കൈകൂലി വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ യുവ കോൺഗ്രസ് ജനറൽ സെക്രട്ടറി കുന്താൽ ഘോഷിനെ എൻഫോഴ്സ്മെന്റ്‌  ഡയറക്‌ടറേറ്റ്‌ അറസ്‌‌റ്റുചെയ്‌തു. 19 കോടിലിധികം രൂപയാണ്‌ ഇയാൾ ഉദ്യോഗാർത്ഥികളിൽനിന്ന്‌ തട്ടിയെടുത്തത്‌.

കൊൽക്കത്ത രാജാർഹട്ട് ചീനാപാർക്കിലെ ഒരു വീട്ടിൽനിന്നാണ്‌ ശനി രാത്രി ഇയാൾ പിടിയിലായത്‌. കോടതിയിൽ ഹാജരക്കിയ ഘോഷിനെ ഫെബ്രുവരി നാലുവരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു. കേസിൽ മുൻ മന്ത്രി പാർത്ഥാ ചാറ്റർജി അടക്കം നിരവധി തൃണമൂൽ നേതാക്കളും നിരവധി ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്‌. കോടിക്കണക്കിന്‌ രൂപയും പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top