ഭോപാൽ
മധ്യപ്രദേശിൽ ഭൂമിതർക്കത്തിന്റെ പേരിൽ ആദിവാസി സ്‌ത്രീയെ തീകൊളുത്തിയ സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം അഞ്ചുപേർ അറസ്റ്റിൽ. പ്രതാപ് ധാക്കദ് (35), ശ്യാം ധാക്കദ് (35), ഹനുമത് ധാക്കദ് (25), അവന്തി ബായി (50), സുദാമ ബായി (35) എന്നിവരാണ് പിടിയിലായത്. ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് ഗുണ ജില്ലയിലെ ധനോറിയയിൽ അർജുൻ സഹരിയയുടെ ഭാര്യ രാംപ്യാരി ബായി (45)ക്കുനേരെ അക്രമമുണ്ടായത്. ഇവർ ഭോപാലിലെ ഹമീദിയ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്‌തിട്ടില്ല. അക്രമത്തിന്റെ ദൃശ്യം പ്രതികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..