27 November Thursday

ഒമ്പത് മാസത്തിനിടെ റദ്ദാക്കിയത് 35000 ട്രെയിൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


ന്യൂഡല്‍ഹി
ഒമ്പത് മാസത്തിനിടെ 35,000 ട്രെയിൻ റദ്ദാക്കിയതായി റെയില്‍വേ. അറ്റകുറ്റപ്പണിയുള്ളതിനാലെന്നാണ്റെയില്‍വേയുടെ വാദം. 2021 ഏപ്രില്‍ 2022 ഡിസംബര്‍വരെയുള്ള കണക്കാണിത്.  41,483 ട്രെയിൻ വൈകിയോടി. മധ്യപ്രദേശില്‍നിന്നുള്ള ചന്ദ്രശേഖര്‍ ​ഗൗറാണ് വിവരാവകാശ നിയമപ്രകാരം ഉത്തരങ്ങള്‍ തേടിയത്.  2019 ല്‍ 3146 ട്രെയിന്‍ റദ്ദാക്കിയതായിരുന്നു സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്.

കോവിഡിനെ തുടര്‍ന്ന് 2020 ല്‍ സാധാരണ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നിര്‍ത്തി. 2021 നവംബറിലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ട്രെയിനുകള്‍ ട്രാക്കില്‍ തിരിച്ചെത്തിയത് മുതല്‍ സമയത്തിലുള്ള കൃത്യത കൈവിട്ടെന്നും ആക്ഷേപമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top