29 March Friday

ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി ഒഡീഷയിലേക്ക്: ധനസഹായം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ഭുവനേശ്വർ> ട്രെയിൻ ​അപകടം നടന്ന ബാലസോർ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ആശുപത്രികളിലെത്തി ചികിത്സയിലുള്ളവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അടിയന്തിര യോ​ഗവും വിളിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സംഭവസ്ഥലത്തുണ്ട്. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും സംഭവസ്ഥലത്തെത്തും.

 ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോറമാൻഡൽ എക്‌സപ്രസും ബംഗളൂരു- ഹൗറ എക്‌സ്പ്രസും നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.   അപകടത്തിൽ 280 പേർ മരിച്ചു. 900ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അപകടകാരണം വ്യക്തമല്ല.   

മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവെ അടിയന്തര ധനസഹായമായി പത്തുലക്ഷം രൂപ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. ദുരന്തത്തിൽ പെട്ടവർക്ക് തമിഴ്‌നാട് സർക്കാർ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ എല്ലാ തരത്തിലുള്ള ആഘോഷപരിപാടികളും മാറ്റിവച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top