09 December Saturday

രണ്ട്‌ മണിക്കൂറില്‍ ഒരു കിലോമീറ്റര്‍, കുട്ടികള്‍ വീട്ടിലെത്തിയത് രാത്രി 8 മണിക്ക്: ബംഗളൂരുവില്‍ ജനത്തെ വലച്ച് ഗതാഗത കുരുക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ബംഗളൂരു> ബംഗളൂരു നഗരത്തില്‍ ബുധനാഴ്ചയുണ്ടായ കനത്ത ഗതാഗത കുരുക്കില്‍ ജനം വലഞ്ഞു. പഠനം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ രാത്രി എട്ട് മണിയോടെ വീട്ടിലെത്തേണ്ട  ഗതികേടും ഉണ്ടായി

രണ്ട് മണിക്കൂറില്‍ ഒരു കിലോമീറ്ററാണ് വണ്ടികള്‍ക്ക് നീങ്ങാന്‍ കഴിഞ്ഞത്.  5 മണിക്കൂറോളം ഔട്ടര്‍ റിംഗ് റോഡില്‍ യാത്രക്കാര്‍ കുരുങ്ങി കിടന്നു. കര്‍ണാടക ജല സംരക്ഷണ സമിതിയുടെ ബന്ദ് പ്രഖ്യാപിച്ചതോടെയാണ് നഗരം വന്‍ ഗതാഗത തടസത്തിലേക്കെത്തിയത്. കാവേരി നദി തര്‍ക്കവുമായി ബന്ധപ്പെട്ടാണ്  ബന്ദ് പ്രഖ്യാപിച്ചത്.

 കുരുക്കില്‍പ്പെട്ടവര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി വിവരങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചു. നിങ്ങള്‍ 9 മണിക്ക് മുമ്പായി ഓഫീസില്‍ നിന്നും ഇറങ്ങരുതെന്നും അല്ലെങ്കില്‍ ഒആര്‍ആര്‍ റോഡ് ഉപയോഗിക്കരുതെന്നും  ട്വീറ്റ് ചെയ്തു.

1.5 കിലോമീറ്റര്‍ സമം മൂന്ന് മണിക്കൂര്‍ , ഭയാനകം- ഒരാള്‍ കുറിച്ചു. 1 കിലോമീറ്റര്‍ മറികടക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരികയാണെന്ന് മറ്റൊരാളും പറഞ്ഞു. വലിയ പ്രതിഷേധമാണ് ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്നും ഉയര്‍ന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top