26 April Friday

ടോൾ പിരിവിൽ മാറ്റം വരുന്നു; സഞ്ചരിക്കുന്ന ദൂരത്തിന്‌ പണം

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

ന്യൂഡൽഹി> രാജ്യത്ത്‌ ടോൾ പിരിവ്‌ സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. ദേശീയപാതയിൽ സഞ്ചരിക്കുന്ന ദൂരത്തിനാകും പണം നൽകേണ്ടത്‌.  ജിപിഎസ്‌ സംവിധാനത്തിലൂടെയാകും ടോൾ നിരക്ക്‌ നിശ്‌ചയിക്കുക .

ടോൾ തുക ബാങ്ക്‌ അക്കൗണ്ടിൽനിന്നായിരിക്കും ഈടാക്കുക. നിലവിൽ 1.37 ലക്ഷം വാഹനങ്ങളിൽ പരീക്ഷണാ ടിസ്‌ഥാനത്തിൽ ഈ രീതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top