20 April Saturday

തമിഴ്‌നാട്‌ പണം മുടക്കും; മുല്ലപ്പെരിയാ‌‌റിൽ ഡാം നിർമിച്ച എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ ഉയരും

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ചെന്നൈ > മുല്ലപ്പെരിയാ‌ർ ഡാം നി‌ർമിച്ച ബ്രിട്ടീഷ് എൻജിനിയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സ‌ർക്കാ‌ർ. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്‌ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലണ്ടനിലെ തമിഴ് പ്രവാസികളുടെ ശ്രമഫലമായാണ് ബ്രിട്ടനിലെ കാംബർലിയിലുള്ള പാർക്കിൽ പ്രതിമ സ്ഥാപിക്കാൻ സെന്റ് പീറ്റേഴ്‌സ് ചർച്ചിൽനിന്ന്‌ അനുമതി ലഭിച്ചത്‌.

ബ്രിട്ടീഷ്‌ എൻജിനീയർ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത്. അണക്കെട്ട് നിർമാണത്തിന്റെ ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രോജക്ടിനാവശ്യമായ തുക നൽകാത്തതിനെത്തുടർന്ന് പെന്നിക്യുക്ക് ഇംഗ്ലണ്ടിലുള്ള സ്വത്തുക്കൾ വിൽക്കുകയും ഈ തുക അണക്കെട്ട് നിർമാണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. മധുര തള്ളക്കുളത്തെ പിഡബ്ല്യുഡി ക്യാമ്പസിൽ പെന്നിക്യുക്കിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഗൂഡല്ലൂരിനടുത്തുള്ള ലോവർ ക്യാമ്പിൽ  വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top