ന്യൂഡൽഹി
ത്രിപുരയിൽ തിപ്രമോതയിൽനിന്ന് വേർപിരിഞ്ഞുപോയ വിഭാഗം തിപ്രലാൻഡ് പാർടി പുനരുജ്ജീവിപ്പിച്ചു. ത്രിപുര ആദിവാസിമേഖല സ്വയംഭരണ കൗൺസിലിലെ 18 തിപ്രമോത അംഗങ്ങളിൽ 16 പേരും തങ്ങൾക്കൊപ്പമാണെന്ന് തിപ്രലാൻഡ് കൺവീനർ ശ്രീധം ദേബ്‌ബർമ അവകാശപ്പെട്ടു. തിപ്രമോത സ്ഥാപകൻ പ്രദ്യോത് ബിക്രം ദേബ്‌ബർമയും പ്രസിഡന്റ് ബിജോയ് ഹാങ്‌ഖാലും ഈ അവകാശവാദം തള്ളി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതിരുന്നവരാണ് വിമതരെന്ന് പ്രദ്യോത് പറഞ്ഞു.
തിപ്രലാൻഡ് പാർടി 2015ൽ രൂപീകരിച്ചതാണ്. 2021ൽ ഇവർ തിപ്രമോതയിൽ ലയിച്ചു. പ്രദ്യോത് ബിക്രം തിപ്രമോതയുടെ ചെയർമാൻസ്ഥാനം ജൂലൈയിൽ ഒഴിഞ്ഞശേഷം സംഘടനയിൽ ഭിന്നത രൂക്ഷമായി. ഇതേത്തുടർന്ന് നയരൂപീകരണ സമിതിയെന്ന പേരിൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും തിപ്രമോതയിൽ ആശയക്കുഴപ്പം തുടർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..