ശ്രീനഗർ
ജമ്മു കശ്‌മീരിലെ അനന്തനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. പത്തൊമ്പതാം രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിനെ നയിച്ച കേണൽ മൻപ്രീത് സിങ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. കോക്കർനാഗിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ബുധൻ രാവിലെ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
രജൗരി ജില്ലയിലെ നർലയിൽ ചൊവ്വാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാസേനാംഗം രവികുമാറും ഭീകരവേട്ടയിൽ സൈന്യത്തിന് വഴികാട്ടിയായിരുന്ന പെൺനായ കെന്റും ജീവൻ ത്യജിച്ചതിനു പിന്നാലെയാണ് അനന്തഗാനിലും ഏറ്റുമുട്ടലുണ്ടായത്. രജൗരിയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഡിഐജി ഹസീബ് മുഗൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..