29 March Friday

രാജ്യസഭയിൽ വീണ്ടും സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

ന്യൂഡൽഹി> രാജ്യസഭയിൽ പ്രതിഷേധിച്ച മൂന്ന് പ്രതിപക്ഷ എംപിമാർക്ക് കൂടി സസ്‌പെൻഷൻ. ആം ആദ്‌മി പാർട്ടി എംപി സുശീൽ കുമാർ ഗുപ്‌ത ഉൾപ്പെടെയുള്ളവരെയാണു സസ്‌പെൻഡ് ചെയ്‌തത്. ഇതോടെ പാർലമെന്റ് നടപടി നേരിടുന്ന എംപിമാരുടെ എണ്ണം 27 ആയി. കഴിഞ്ഞ ദിവസം രാജ്യസഭയിലെ 20 എംപിമാരെയും ലോക്‌സ‌‌ഭയിലെ നാല് എംപിമാരായും സസ്പെൻഡ് ചെയ്‌തിരുന്നു.

അതേസമയം രാജ്യസഭയിൽനിന്ന്‌ സസ്‌‌പെൻഡ്‌ ചെയ്യപ്പെട്ട അംഗങ്ങൾ പാർലമെന്റ്‌ വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ 50 മണിക്കൂർ രാപ്പകൽ സത്യഗ്രഹം നടത്തി. ചൊവ്വാഴ്‌‌ച സസ്‌പെൻഷനിലായ 19 പേരും ബുധനാഴ്‌ച സസ്‌പെൻഡ്‌ ചെയ്യപ്പെട്ട സഞ്‌ജയ്‌ സിങ്ങും (എഎപി) റിലേ സത്യഗ്രഹത്തിൽ പങ്കെടുത്തു. വി ശിവദാസൻ, എ എ റഹിം (സിപിഐ എം), പി സന്തോഷ്‌കുമാർ (സിപിഐ) എന്നിവരടക്കമുള്ളവരെയാണ്‌ സസ്‌‌പെൻഡ്‌ ചെയ്‌തത്‌.

ലോക്‌സഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്‌ അടക്കമുള്ള നാല്‌ അംഗങ്ങൾ സഭാകവാടത്തിൽ ധർണ നടത്തി.
രാജ്യസഭ ചേർന്നപ്പോൾ കൂട്ട സസ്‌പെൻഷനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top