03 December Sunday

കേരളത്തിന്റെ 
മാതൃക ഉയർത്തി 
തോമസ്‌ ചാഴികാടൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ന്യൂഡൽഹി
വനിതാ ശാക്തീകരണത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിൽ തോമസ്‌ ചാഴികാടൻ പറഞ്ഞു.  1994ൽ പഞ്ചായത്തിരാജ് നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി. 2009ൽ അത് 50 ശതമാനമായി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നു.

വിദ്യാഭ്യാസരംഗത്തും പുരുഷന്മാരോടൊപ്പം കേരള വനിതകൾ തുല്യത നേടി. ആരോഗ്യ സംരക്ഷണത്തിലും ആയുർദൈർഘ്യത്തിലും സാമ്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും കേരള വനിതകൾ രാജ്യത്ത്‌ ഒന്നാമതാണെന്ന്  ചാഴികാടൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top