19 April Friday

നിതി ആയോഗിന്റെ നഗര സുസ്ഥിര വികസന സൂചികയിൽ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

ന്യൂഡൽഹി > നിതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചിക (2021- 22) യിൽ  നാലും അഞ്ചും സ്ഥാനങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും ഇടം നേടി. രാജ്യത്തെ 56 നഗരങ്ങളെ 77 മാനദണ്ഡങ്ങളുടെയും 46 വികസന ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി പ്രസിദ്ധീകരിച്ച പട്ടികയിലാണ്‌ തിരുവനന്തപുരത്തിനും കൊച്ചിക്കും അഭിമാനകരമായ നേട്ടം കൈവരിക്കാനായത്‌.

ദാരിദ്ര്യ നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഷിംലയാണ്‌ പട്ടികയിൽ ഒന്നാമത്‌. കോയമ്പത്തൂർ, ചണ്ഡീഗഢ്‌ എന്നീ നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പനാജി ആറാം സ്ഥാനവും പൂനെ ഏഴാം സ്ഥാനവും നേടി. തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്‌, നാഗ്‌പൂർ എന്നിവയാണ്‌ ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റു നഗരങ്ങൾ.

ജാർഖണ്ഡിലെ ദൻബാദാണ്‌ പട്ടികയിൽ അവസാനം. ആഗ്രയും മീററ്റും ഉത്തർപ്രദേശിൽ നിന്ന്‌ അവസാന പത്തിൽ എത്തുന്ന നഗരങ്ങളായി. ഇവയ്‌ക്ക്‌ പുറമേ ഫരീദാബാദ്‌, കൊൽക്കത്ത, കൊഹിമ, ജോദ്‌പൂർ, പാട്‌ന, ഗുവാഹത്തി, ഇറ്റാനഗർ എന്നി നഗരങ്ങൾക്കും അവസാന പത്തിലാണ്‌ ഇടം നേടാനായത്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top