28 March Thursday

ബീഹാറില്‍ രണ്ടുകിലോമീറ്ററോളം റെയില്‍പാളം മോഷ്ടിച്ച് കടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

പ്രതീകാത്മക ചിത്രം

പാറ്റ്‌ന> ബിഹാറില്‍ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളം മോഷ്ടിച്ച് കടത്തിയതായി റിപ്പോര്‍ട്ട്.സമസ്തിപുര്‍ റെയില്‍വേ ഡിവിഷന് കീഴിലെ പണ്ഡൗല്‍ സ്റ്റേഷനെയും ലോഹത് ഷുഗര്‍ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയില്‍പാളമാണ് മോഷ്ടാക്കള്‍ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയത്.

പഞ്ചസാര മില്‍ അടച്ചുപൂട്ടിയതോടെ പണ്ഡൗല്‍-ലോഹത് ഷുഗര്‍ മില്‍ പാതയില്‍ ഏതാനും വര്‍ഷങ്ങളായി തീവണ്ടി ഗതാഗതമില്ല. ഈ പാതയിലെ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളമാണ് കടത്തിക്കൊണ്ടുപോയത്. കോടികള്‍ വിലവരുന്ന റെയില്‍പാളം ആക്രിക്കച്ചവടക്കാരന് വിറ്റതായാണ് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടത്താനായി വകുപ്പുതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തതായും സമസ്തിപുര്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ അശോക് അഗര്‍വാളും അറിയിച്ചു

 മോഷണം നടന്നിട്ടും ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥരായ ശ്രീനിവാസ്, മുകേഷ് കുമാര്‍ സിങ് എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top