തിരുനെൽവേലി
സിപിഐ എമ്മിന്റെ തമിഴ് മുഖപത്രം തീക്കതിരിന്റെ അഞ്ചാം എഡിഷന് തിരുനെൽവേലിയിൽ തുടക്കം. വെള്ളി വൈകിട്ട് അഞ്ചിന് പാളയംകോട്ടയിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, തമിഴ്‌നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജിന് പത്രം നൽകി പ്രകാശനം നിർവഹിച്ചു.
തീക്കതിർ ചീഫ് എഡിറ്റർ മതുക്കൂർ രാമലിംഗം അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്റർ പി എം മനോജ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി സമ്പത്ത്, സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ, തീക്കതിർ ജനറൽ മാനേജർ പാണ്ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പത്രത്തിന്റെ ഡിജിറ്റൽ പതിപ്പും പ്രകാശിപ്പിച്ചു. മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, ചെന്നൈ എന്നിവിടങ്ങളിൽനിന്നും തീക്കതിർ പ്രസിദ്ധീകരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..