08 December Friday

ആർ രാജഗോപാലിനെ ടെലഗ്രാഫ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


കൊൽക്കത്ത> പ്രമുഖ മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റി. എഡിറ്റർ അറ്റ് ലാർജ്ജ് എന്ന പദവിയിലേക്കാണ് ആർ രാജഗോപാലിനെ മാറ്റിയത്. സ്ഥാനക്കയറ്റമാണെന്നാണ് ഉത്തരവിൽ പറയുന്നത് . ശങ്കർഷൻ താക്കുറാണ് കൊൽക്കത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ പുതിയ പത്രാധിപർ.

വാർത്താ തലക്കെട്ടുകളിലെ  ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനാണ്‌ മലയാളിയായ ആർ രാജഗോപാൽ. ഹിന്ദുത്വത്തിനും മോദി സർക്കാറിനുമെതിരെ  പരസ്യനിലപാട്‌ കൈക്കൊണ്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top