17 September Wednesday

യുപി കോടതിക്കുള്ളില്‍ പ്രതിയെ വെ‌ടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ലഖ്‌നൗ> ഉത്തര്‍പ്രദേശ് കോടതിക്കുള്ളില്‍ ഗുണ്ടാനേതാവ് സഞ്ജീവ് മഹേശ്വരി എന്ന ജീവയെ അക്രമികൾ വെടിവച്ചു കൊന്നു. ആക്രമണത്തിൽ പൊലീസുകാരനും ആറുവയസ്സുകാരിക്കും പരിക്കേറ്റു. അക്രമികളിലൊരാള്‍ പിടിയിലായി. ലഖ്‌നൗവിലെ എസ്‌സി എസ്‌ടി കോടതിക്കുള്ളില്‍ പൊലീസ് വലയത്തിനുള്ളില്‍നിന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോടതിയിലെ അഭിഭാഷകർ പൊലീസിനെതിരെ പ്രതിഷേധപ്രകടനം നടത്തി.

വെടിവയ്‌പിന്റെ കൂടുതല്‍ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കൊടുംക്രിമിനലായ ജീവയ്ക്ക് ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തിൽ പങ്കുള്ളതായി അടുത്തിടെ വെളിപ്പെട്ടിരുന്നു. റായിയെ 2005-ൽ എകെ 47 തോക്കുകളുമായെത്തിയ അക്രമികൾ വെ‌ടിവച്ചുകൊല്ലുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top